|    Sep 26 Wed, 2018 7:56 pm
FLASH NEWS
Home   >  Sports  >  Athletics  >  

വെള്ളിപ്രഭയില്‍ ഹിമയും അനസും

Published : 27th August 2018 | Posted By: jaleel mv


400 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളിത്തിളക്കം. പുരുഷ വിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തില്‍ ഹിമ ദാസുമാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്.ദേശീയ റെക്കോഡോടെയാണ് (50.79)സെക്കന്റ് ഹിമ വെള്ളി നേടിയത്. 51.00 സെക്കന്റില്‍ താഴെ 400 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡും ഇതോടെ ഹിമയ്ക്ക് സ്വന്തം. 50.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബഹ്‌റൈനിന്റെ സല്‍വ നാസര്‍ (ഗെയിംസ് റെക്കോഡ്)സ്വര്‍ണം നേടിയത്.52.63 സെക്കന്‍ഡില്‍ ഓടിയെത്തി കസാഖിസ്താന്റെ എലിന മിഖീന വെങ്കലം നേടി. അതേസമയം മറ്റൊരു ഇന്ത്യന്‍ താരം നിര്‍മ്മല നാലാം സ്ഥാനത്തായി.പുരുഷന്‍മാരുടെ 400 മീറ്ററില്‍ അനസിനൊപ്പം ആരോഗ്യ രാജീവും ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയിരുന്നു.45.69 സെക്കന്‍ഡിലാണ് അനസ് ഓട്ടം പൂര്‍ത്തിയാക്കിയത്. നിലവില്‍ ദേശീയ റെക്കോഡ് അനസിന്റെ പേരിലാണ്. ( 45.24 സെക്കന്‍ഡ്). 44.89 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഖത്തറിന്റെ അബ്ദുള്ള ഹസ്സന്‍ സ്വര്‍ണം നേടി. ബഹ്‌റൈനിന്റെ ഖാമിസ് അലിക്കാണ് (45.70 സെക്കന്‍ഡ്) വെങ്കലം. മറ്റൊരു ഇന്ത്യന്‍ താരം ആരോക്യ രാജീവിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss