|    Dec 14 Fri, 2018 7:38 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയതെന്ന് ഹൈക്കോടതി.

Published : 21st November 2018 | Posted By: G.A.G

കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയതെന്നും ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടോയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. ശബരിമലയിലെ നിരോധനാജ്ഞയ്ക്ക് എതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോയെന്നും കോടതി ചോദിച്ചു. ഭക്തര്‍ ശരണ മന്ത്രം ഉരുവിടുന്നതില്‍ തെറ്റില്ലെന്നും പ്രാര്‍ത്ഥന യജ്ഞവും ശരണ മന്ത്രങ്ങള്‍ ഉരുവിടുന്നതും തമ്മില്‍ വിത്യാസം ഉണ്ടെന്നും കോടതി പറഞ്ഞു.
അന്യസംസ്ഥാനത്ത് നിന്ന് ശബരിമലയില്‍ എത്തിയവര്‍ മടങ്ങി പോയെങ്കില്‍ അത് മൗലികാവകാശ ലംഘനം ആണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ട വിശേഷത്തിനിടയിലും സംഘര്‍ഷമുണ്ടായതിനാലാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ക്ക് ഏര്‍പ്പെടുത്താന്‍ കാരണമെന്ന്് എജി വിശദീകരിച്ചു.
മണ്ഡലകാലത്തും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും എജി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss