|    Dec 11 Tue, 2018 7:17 pm
FLASH NEWS
Home   >  National   >  

അടുത്ത വര്‍ഷം മുതല്‍ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കും

Published : 6th December 2018 | Posted By: G.A.G

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാകും. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നിര്‍ബന്ധമാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത മന്ത്രലയം വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തികൊണ്ടുള്ള വിജ്ഞാപനം ബ്ുധനാഴ്ചയാണ് മന്ത്രാലയം പുറത്തിറക്കിയത്. വാഹന നിര്‍മാതാക്കള്‍ ഷോറൂമില്‍ നിന്നും പുറത്തിറക്കുമ്പോള്‍ തന്നെ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു നല്‍കണം. കൂടാതെ, തേര്‍ഡ്  രജിസ്‌ട്രേഷന്‍ മാര്‍ക്ക്, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള
നിറം എന്നിവയും നമ്പര്‍ പ്ലേറ്റില്‍ ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ അനുമതിക്കുകയാണെങ്കില്‍ പഴയ വാഹനങ്ങളിലും വാഹന ഡീലര്‍മാര്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു നല്‍കാനുമാവും. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍ വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ നടത്തുന്ന വാഹനത്തിന്റെ എഞ്ചിന്‍ നമ്പറുള്‍പ്പെടെ എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. ഇതുവഴി വ്യാജ നമ്പര്‍ പ്ലേറ്റില്‍ ഓടുന്നതും മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര മന്ത്രാലയം കരുതുന്നത്. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റുകയോ മാറ്റങ്ങള്‍ വരുത്താനോ ശ്രമിച്ചാല്‍ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് ഇവ നിര്‍മിക്കുക എന്നാണ് മന്ത്രാലയം അവകാശപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss