|    Dec 15 Sat, 2018 1:38 am
FLASH NEWS
Home   >  Kerala   >  

അതീവ സുരക്ഷ; ശബരിമലയില്‍ വ്യോമനിരീക്ഷണം

Published : 19th November 2018 | Posted By: mtp rafeek

പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലിസ് വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പൊലിസ്, ദ്രുതകര്‍മസേന, കമാന്‍ഡോ സംഘങ്ങളും സന്നിധാനത്തേക്ക് എത്തി.

കെ പി ശശികല അടക്കമുള്ള നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് കണക്കിലെടുത്ത് കൂടിയാണ് സുരക്ഷ ശക്തമാക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററാണ് വ്യോമ നിരീക്ഷണം നടത്തുന്നത്. ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇന്നലെ രാത്രിയില്‍ 250ഓളം പേര്‍ സംഘടിച്ച് പ്രതിഷേധം നടത്തിയത് പൊലിസിനെ അമ്പരപ്പിച്ചിരുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. പൊലിസ് അറസ്റ്റ് ചെയതവരില്‍ നൂറോളം പേര്‍ സന്നിധാനം വിട്ടു പോയെന്നാണ് പൊലിസ് വിശദമാക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സംശയം തോന്നുന്ന എല്ലാവരേയും പരിശോധിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss