ഹെല്‍വാ യാ ബലദി' ലിനാ സ്ലെയ്ബി പാടുന്നു

ഹെല്‍വാ യാ ബലദി ലിനാ സ്ലെയ്ബി പാടുന്നു
X







ബോംബുകളും ദുരന്തങ്ങളും വര്‍ഷിക്കപ്പെടുമ്പോഴും സ്വന്തം രാജ്യത്തിന്റെ ഭംഗിയുള്ള ഓര്‍മകളും പേറി നല്ല പ്രതീക്ഷകള്‍ക്കായി കാത്തിരിക്കണമെന്ന് ഉണര്‍ത്തുന്ന ഒരു പാട്ട്.അതാണ് ഹെല്‍വ യാ ബലദി എന്ന് തുടങ്ങുന്ന അറബി ഗാനം പറഞ്ഞുവെക്കുന്നത്. സംഘര്‍ഷങ്ങളിലും ആക്രമണങ്ങളിലും കയ്യേറ്റങ്ങളിലും പെട്ട് ഇല്ലാതായി കൊണ്ടിരിക്കുന്ന ഫലസ്തീന്റെ മണ്ണില്‍ പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ് ഈ ഗാനം.  ഫലസ്തീനി കലാകാരി ലിന സ്ലെയ്ബിയാണ് ഈജിപ്തുകാരിയും അറബ് പോപ്പ് ഗായികയുമായ ഡാലിഡ 1970 കളില്‍ പാടി പ്രശസ്തമാക്കിയ 'ഹെല്‍വ യാ ബലദി' എന്ന ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത്. സ്വന്തം നാടും വീടും ജീവനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ രാജ്യങ്ങളിലെയും മനുഷ്യര്‍ക്ക് സ്വന്തം മണ്ണിനോടുള്ള സ്‌നേഹവും ആഗ്രഹവും  ഒരുപോലെയാണെന്നാണ് 'ഹെല്‍വ യാ ബലദി' യുടെ മനോഹരമായ വരികള്‍ ആസ്വാദകന് പകര്‍ന്നുനല്‍കുന്നത്.dalida



പത്ത് ഭാഷകളിലധികം പാടുകയും അഭിനയിക്കുകയും ചെയ്ത ഡാലിഡയെന്ന ലോലാന്റ ക്രിസ്റ്റിന ഗിഗിലിയോട്ടി ലോകത്തിലെ തന്നെ പ്രശസ്തരായ ആറു ഗായകരില്‍ പ്രമുഖയാണ്. 170 മില്യണ്‍ ആല്‍ബങ്ങള്‍ ലോകമാകെ വിറ്റുപോയിട്ടുണ്ട്. ഈജ്പിത്യന്‍-ഇറ്റാലിയന്‍ വംശജയായ ഡാലിഡയുടെ മരണം ദുരൂഹമായിരുന്നു. ഇവരുടെ ഹെല്‍വ യാ ബലദി എന്ന ഗാനം 2005,2007ല്‍ ലെബനീസ് ഗായകര്‍ പുനരാവിഷ്‌കരിച്ചിരുന്നു.

''ഭംഗിയുള്ള വാക്ക് രണ്ടുകൂടി,എന്റെ പിതൃഭൂമി മനോഹരമാണ്
സുന്ദരമായ ഗാനം,രണ്ടുകൂടി,എന്റെ പിതൃഭൂമി സുന്ദരമാണ്
എന്റെ പ്രതീക്ഷകളത്രയും എന്റെ പിതൃഭൂമിയിലാണ്
എന്റെ പിതൃഭൂമി ,നിന്നിലേക്ക് വരാന്‍,
എക്കാലവും നിന്നില്‍ കഴിയാന്‍''
Next Story

RELATED STORIES

Share it