|    Dec 13 Thu, 2018 7:10 pm
FLASH NEWS
Home   >  National   >  

അയോധ്യയില്‍ അതീവ സുരക്ഷ; ഉദ്ധവ് താക്കറേ ഇന്നെത്തും

Published : 24th November 2018 | Posted By: mtp rafeek

ഫൈസാബാദ്: ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ഇന്ന് വൈകീട്ട് അയോധ്യയിലെത്തും. രണ്ട് ദിവസത്ത സന്ദര്‍ശനത്തിനെത്തുന്ന അദ്ദേഹം വൈകീട്ട് സരയൂ നദിക്കരയില്‍ നടക്കുന്ന ആചാര ചടങ്ങില്‍ പങ്കെടുക്കും ശിവസൈനികരെ അഭിസംബോധന ചെയ്യുകയും ചെയ്യും.

നാളെ അദ്ദേഹം, ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന താല്‍ക്കാലിക രാമക്ഷേത്രം സന്ദര്‍ശിക്കും. രാമക്ഷേത്രം നിര്‍മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ അയോധ്യയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഉദ്ധവിന്റെ സന്ദര്‍ശനം. വിഎച്ച്പിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ ഉപരോധ സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്‍ഡിഎയുടെ ഭാഗമായിരുന്ന ശിവസേന അടുത്ത കാലത്ത് ബിജെപിയുമായുള്ള ബന്ധം വിഛേദിച്ചിരുന്നു. കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും രാമക്ഷേത്രം നിര്‍മിക്കാനുള്ള തിയ്യതി പ്രഖ്യാപിക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനാണ് താന്‍ അയോധ്യയിലേക്ക് പോകുന്നതെന്നാണ് ഉദ്ധവ് പറയുന്നത്. ഇത് എല്ലാ ഹിന്ദുക്കളുടെയും ആവശ്യമാണ്, ആദ്യം ക്ഷേത്രം, പിന്നെ സര്‍ക്കാര്‍ എന്ന മുദ്രാവക്യമുയര്‍ത്തിയാണ് ശിവസേനയുടെ നീക്കം. ഇന്ന് വൈകീട്ട് 5.15ന് അയോധ്യയില്‍ ആരതി നടത്തുന്ന അതേ സമയത്ത് തന്നെ രാജ്യത്തെ എല്ലാ ശിവസേനാ യൂനിറ്റുകളും ആരതി നടത്തുമെന്ന് സേനാ നേതാക്കള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss