|    Nov 17 Sat, 2018 8:43 pm
FLASH NEWS
Home   >  Kerala   >  

കനത്ത മഴ; കിഴക്കന്‍ മലയോരം ഒറ്റപ്പെട്ടു

Published : 15th August 2018 | Posted By: sruthi srt

കുറ്റിയാടി: രണ്ടു ദിവസമായി തിമിര്‍ത്തു പെയ്യുന്ന മഴയില്‍ കിഴക്കന്‍ മലയോരം ഒറ്റപ്പെട്ടു. കുറ്റിയാടി ചുരത്തില്‍ ആറാം വളവില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായി. ചുരണി മലയിലും മണ്ണിടിച്ചില്‍.ചുരം റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ച രീതിയിലാണ്. കാവിലുംപാറ പഞ്ചായത്തില്‍ ഇന്നലെ രാത്രി ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ആളപായമില്ല. പട്യാട്ട്, തൊട്ടില്‍ പാലം പുഴ കരകവിഞ്ഞൊഴുകി. ഏക്കറിലധികം കൃഷി നാശമുണ്ടായി.

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. കാരമുണ്ട പ്രദേശത്തെ 21 വീട്ടുകാരെയും ചോയി ചുണ്ട് പ്രദേശത്തെ 10 വീട്ടുകാരെയും കായക്കൊടിയിലെ 25 വീട്ടുകാരെയും മുണ്ടിയോട് മലയിലെ 12 വീട്ടുകാരെയും എളളിക്കാമ്പാറയിലെ 8 വീട്ടുകാരെയും ഓത്തിയോട്ടെ 5 വീട്ടുകാരെയും മാറ്റി പാര്‍പ്പിച്ചു. മരുതോങ്കര, വേളം, നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കുറ്റിയാടി പഞ്ചായത്തുകളില്‍ പെട്ട താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മേഖലയിലെ മുഴുവന്‍ റൂട്ടുകളിലെയും ഗതാഗതം പൂര്‍ണ്ണമായും നിലച്ച രീതിയിലാണ്. കുറ്റിയാടി പഞ്ചായത്തിലെ വളയന്നൂര്‍, ഊരത്ത്, വടയം, നടുപ്പൊയില്‍, നിട്ടൂര്‍ എന്നിവിടങ്ങളില്‍ വെള്ളപൊക്കം രൂപപ്പെട്ടു. വളയന്നൂരില്‍ വെള്ളപൊക്ക ഭീഷണിയെ തുടര്‍ന്ന് 20 വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ ജമാല്‍, കെ കെ പ്രമോദ്, കുഞ്ഞമ്മത് നേതൃത്വം നല്‍കി വരുന്നു. ഇന്നലെ രാത്രി കുറ്റിയാടി ടൗണിലെ 100ലധികം കടകളില്‍ വെള്ളം കയറി. കിഴക്കന്‍ മലയോരത്തെ വിളനാശത്തെ കുറിച്ച് കണക്കെടുപ്പ് തുടരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss