Flash News

ശക്തമായ മഴക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ശക്തമായ മഴക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നിന് ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലും, നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിലും, നാലിന് ഇടുക്കി, വയനാട് ജില്ലകളിലും, അഞ്ചിന് ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തുടര്‍ച്ചയായ മഴയും, അതിശക്തമായ മഴ മുന്നറിയിപ്പുമുള്ള ഇടുക്കി ജില്ലയിലേയും അതിശക്തമായ മഴ മുന്നറിയിപ്പുള്ള വയനാട് , കോഴിക്കോട് ജില്ലകളിലേയും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. അടിയന്തര ഘട്ടത്തില്‍ ഉടന്‍ പ്രതികരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുവാന്‍ സജ്ജരായി ഉണ്ടാകണമെന്നും നിര്‍ദേശിച്ചു. ഇന്ന് മുതല്‍ അഞ്ചാം തിയ്യതി വരേ ഇടുക്കി ജില്ലയിലും ഒന്ന്, നാല്, അഞ്ച് തിയ്യതികളില്‍ വയനാട് ജില്ലയിലും ഒന്ന്, അഞ്ച് തിയ്യതികളില്‍ കോഴിക്കോട് ജില്ലയിലും 24 മണിക്കൂറും താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കണം.
മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ താക്കോല്‍ അതാതു വില്ലേജിലെ വില്ലേജ് ഓഫീസര്‍മാര്‍ കൈയില്‍ കരുതുകയും ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കാന്‍ നടപടിയെടുക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന് പ്രചാരണം നടത്തുക.
Next Story

RELATED STORIES

Share it