|    Dec 13 Thu, 2018 6:28 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കനത്ത മഴയില്‍ മുങ്ങി കുവൈത്ത്

Published : 14th November 2018 | Posted By: afsal ph

കുവൈത്ത്: കുവൈത്തില്‍ നാശനഷ്ടം വിതച്ച് കനത്ത മഴ തുടരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഹ്മദി, മംഗഫ്, വഫ്ര, നുവൈസീബ് തുടങ്ങിയ സ്ഥലങ്ങളിലും എഴാം റിംഗ് റോഡ് , നാല്‍പ്പതാം നമ്പര്‍ റോഡിലും മഴ കാരണം വെള്ളക്കെട്ടുണ്ടായി. പലസ്ഥലങ്ങളിലും ഗതാഗതം താറുമാറായി. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് വിവധ ഗവര്‍ണറേറ്റുകളില്‍ താല്‍ക്കാലിക ഷെല്‍ട്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. ശക്തമായ മഴക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ അത്യാവശ്യ കാരണമില്ലാതെ പുറത്തേക്ക് ഇറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ഏതൊരു സാഹചര്യത്തെയും നേരിടുവാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും വിവധ മന്ത്രാലങ്ങള്‍ നേതൃത്വത്തില്‍ തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ച് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ മഴ കുവൈത്തില്‍ ലഭിച്ചത്. ഒരൊറ്റ ദിവസം 111 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്. സാധാരണ ഗതിയില്‍ ഒരു വര്‍ഷംകൊണ്ട് ലഭിച്ചിരുന്ന മഴയാണ് ഒറ്റ ദിവസം പെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ അവധി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss