|    Dec 11 Tue, 2018 6:46 pm
FLASH NEWS
Home   >  National   >  

അമിത് ഷായുടെ രഥയാത്ര: ഹൈക്കോടതി അനുമതി നിഷേധിച്ചു

Published : 6th December 2018 | Posted By: G.A.G

കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന രഥയാത്രയ്ക്ക് കല്‍ക്കട്ട ഹൈക്കോടതി അനുമതി നിഷേധിച്ചു. യാത്രയ്ക്ക് അനുമതി തേടി നല്‍കിയ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരും പോലീസും പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ നാളെ റാലി നടത്താനായിരുന്നു ബിജെപി ലക്ഷ്യമിട്ടിരുന്നത്.
യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാരും അനുമതി നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യം അറ്റോര്‍ണി ജനറല്‍ കിശോര്‍ ദത്ത കോടതിയെ അറിയിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന് പേരിട്ടിരിക്കുന്ന യാത്ര കൂച്ച്‌ബെഹര്‍ ജില്ലയില്‍ നിന്നും തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ജില്ലയില്‍ സാമുദായിക പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും യാത്ര ഇടയാക്കുമോയെന്ന് ഭയപ്പെടുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി.
സമാധാനപരമായി തങ്ങള്‍ യാത്ര നടത്തുമെന്ന് ബിജെപി കോടതിയെ അറിയിച്ചെങ്കിലും ജസ്റ്റിസ് തപബ്രദ ചക്രബര്‍ത്തി അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss