|    Dec 19 Wed, 2018 5:16 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് എം.എം.ഹസന്‍

Published : 12th November 2018 | Posted By: G.A.G

തിരുവനന്തപുരം : ശബരിമല പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിനാണെന്നും അതിനാല്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.കെ.മുരളീധരന്‍ എം.എല്‍.എ നയിക്കുന്ന പദയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം വെഞ്ഞാറമൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഷബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാനും വിശ്വാസ സംരക്ഷണത്തിനുമായി പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ മാതൃക പിന്തുടരാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം.
ശബരില പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനാലാന്ന് സാമൂഹ്യ സംഘര്‍ഷം രൂക്ഷമാകുന്നത്. ബി. ജെ പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള രഥയാത്ര നടത്തേണ്ടത് ഡല്‍ഹിയിലേക്കാണ്. ഓര്‍ഡിനന്‍സ് കൊണ്ടുവരുവാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാകാത്തത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള സുവര്‍ണ്ണാവസരമായി ശബരിമല പ്രശ്‌നത്തെ കാണുന്നത് കൊണ്ടാണെന്നും ഹസന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss