|    Dec 11 Tue, 2018 12:28 pm
FLASH NEWS
Home   >  Kerala   >  

കട അടപ്പിക്കാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

Published : 17th November 2018 | Posted By: G.A.G

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് കട അടപ്പിക്കാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നാട്ടുകാരില്‍ നിന്ന് മര്‍ദനമേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ക്ലാപ്പന സ്വദേശികളായ തണ്ടാശേരില്‍, ബൈജു (37 ), കല്ലേശ്ശേരി പടീറ്റതില്‍ ചിക്കു (23), ഭൂതം കണ്ണാടി കിഴക്കതില്‍ കണ്ണന്‍ (29), തുപ്പാശ്ശേരി മണ്ണേല്‍ അക്ഷയ് (24), പാട്ടത്തില്‍ അനില്‍ കുമാര്‍ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തലയ്ക്ക് ഗുരുതരമായി മുറിവേറ്റ കണ്ണനെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പുത്തന്‍ തെരുവില്‍ വെച്ചാണ് അക്രമമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഒരു ബൈക്ക് നാട്ടുകാര്‍ കൊണ്ടുപോയതായും പരിക്കേറ്റവര്‍ പറഞ്ഞു.

ഇന്ന് രാവിലെ പത്തോടുകൂടി ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുത്തന്‍തെരുവ് ജങ്ഷനില്‍ സ്‌റ്റേഷനറി കട നടത്തുന്ന ഹമീദ് കുഞ്ഞിന്റെ കടയിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടയടയ്ക്കണമെന്ന് നിര്‍ബന്ധിക്കുകയും ബലമായി കട അടയ്ക്കാന്‍ ശ്രമിക്കുകയും പുറത്തിരുന്ന ലോട്ടറി കടയ്ക്കകത്ത് വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അപ്രതീക്ഷിത ഹര്‍ത്താല്‍ അറിയാതിരുന്ന കടയുടമ ലോട്ടറി ടിക്കറ്റ് വില്‍ക്കുമെന്ന് പറയുകയും ഇതിനെത്തുടര്‍ന്ന് കടയുടമയെ ആര്‍ എസ് എസുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദേശവാസികളായ യുവാക്കള്‍ ഹര്‍ത്താല്‍ അനുകൂലികളുമായിട്ട് വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കരുനാഗപ്പള്ളി എസിപി വിനോദിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലിസ് സംഘം സംഭവ സ്ഥലത്ത് എത്തുകയും ഇരുകൂട്ടരെയും പിരിച്ചുവിടുകയും ചെയ്തു.

അരമണിക്കൂറിനുശേഷം വീണ്ടും ഹര്‍ത്താലനുകൂലികള്‍ പുതിയകാവ്,പുത്തന്‍തെരുവ്, വവ്വാക്കാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നു. പുത്തന്‍ തെരുവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെ കേസെടുത്തതായി പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss