|    Aug 14 Tue, 2018 11:53 am
FLASH NEWS
Home   >  Kerala   >  

ഹരിനാരായണന്‍ അന്തരിച്ചു

Published : 11th August 2018 | Posted By: G.A.G

കോഴിക്കോട്: നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ഇന്നു വൈകിട്ടോടെയായിരുന്നു അന്ത്യം. ജോണ്‍ എബ്രഹാമിന്റെ പ്രശസ്തമായ അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരിനാരായണനാണ്. തബല, മൃദംഗം, ഡോലക് വായനയിലൂടെയും കോഴിക്കോട്ടെ സംഗീതാസ്വാദകര്‍ക്ക് പ്രിയങ്കരനായി. ഹിന്ദുസ്ഥാനി സംഗീതരൂപമായ ഥുമരി മാത്രം ഉള്‍പ്പെടുത്തി, വായ്പ്പാട്ടില്ലാതെ സിതാറും തബലയും മാത്രം ഉപയോഗിച്ചുള്ള സംഗീതപരിപാടി ഈ മാസം 15ന് കോഴിക്കോട്ട് നടത്താനിരിക്കേയാണ് ആകസ്മിക അന്ത്യം. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശിയാണ്. മൃതദേഹം നാളെ ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌കാരം മൂന്നുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss