|    Dec 19 Wed, 2018 11:49 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അസീര്‍ തനിമ ഹജ്ജ് പഠന ക്യാമ്പും യാത്രയയപ്പും സംഘടിപ്പിച്ചു

Published : 21st August 2018 | Posted By: G.A.G

അസീര്‍ തനിമ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ: അഹ്മദ് സലീല്‍ പ്രസംഗിക്കുന്നു .

ഖമീസ് മുശൈത്ത്: അസീറില്‍ നിന്നും കേരള ഹജ്ജ് ഗ്രൂപ്പിലും മറ്റിതര ഹജ്ജ്ഗ്രൂപ്പിലും പോകുന്നവര്‍ക്കായി അസീര്‍ തനിമ ഹജ്ജ് പഠന ക്യാമ്പും യാത്രയയപ്പും സംഘടിപ്പിച്ചു .
അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കാന്‍ കാത്തിരിക്കുന്ന ഹാജിമാര്‍ തഖ്‌വയുടെ മാര്‍ഗം സ്വീകരിക്കണം. തനിക്കു വേണ്ടി പടച്ച തമ്പുരാനോട് പ്രവര്‍ത്തിക്കുമ്പോള്‍ പ്രളയ ബാധിതരായി പ്രയാസം അനുഭവിക്കുന്ന കേരളീയ സമൂഹത്തിനു വേണ്ടി കൂടി പ്രാര്‍ത്ഥിക്കണമെന്നും ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ: അഹ്മദ് സലീല്‍ പറഞ്ഞു. കര്‍മ്മങ്ങള്‍ ആത്മ ചൈതന്യത്തോട് കൂടി ചെയ്യുമ്പോഴാണ് ഹാജി വിശുദ്ധി പ്രാപിക്കുന്നതതെന്നും അദ്ദേഹം ഉണര്‍ത്തി. ഹജ്ജ് കര്‍മ്മങ്ങളെ കുറിച്ച് മുഹമ്മദ് അലി ചെന്ത്രാപ്പിന്നി സംസാരിച്ചു. ചടങ്ങില്‍ തനിമ അസീര്‍ സോണല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ വടുതല അധ്യക്ഷത വഹിച്ചു. സമീര്‍ കണ്ണൂര്‍ സ്വാഗതവും പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss