|    Jul 23 Mon, 2018 8:46 pm
FLASH NEWS
Home   >  Kerala   >  

ഹാദിയയുടെ മൊഴിയെടുക്കണം;അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം

Published : 23rd September 2017 | Posted By: mi.ptk

കൊച്ചി: വിവാഹം റദ്ദാക്കപ്പെട്ട് വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ഹാദിയയെ കാണാനായി വീട്ടിലെത്തിയതിന്റെ പേരില്‍ അറസ്റ്റിലായ യുവതികള്‍. ഹാദിയയെ ദുരഭിമാന തടവറയില്‍ നിന്ന് മോചിപ്പിക്കണമെന്നും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കണമെന്നും എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.
ഹാദിയക്ക് സമ്മാനങ്ങളുമായി പോയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സജ്‌ന പി, മൃദുല ഭവാനി, കുഞ്ഞില, ജാസ്മിന്‍ പികെ എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. തങ്ങള്‍ നല്‍കിയ പരാതികളില്‍ ആവശ്യമായ നടപടി സ്വീകരിക്കുക, നാല് മാസമായി വീട്ടുതടങ്കില്‍ കഴിയുന്ന ഹാദിയയെ മെഡിക്കല്‍ ചെക്കപ്പിന് വിധേയയാക്കുക, മന്ത്രിമാരോ, എംഎല്‍എമാരോ അടങ്ങുന്ന സംഘം ഹാദിയയെ സന്ദര്‍ശിക്കുക, ഹാദിയയുടെ മാനസിക നില കൂടതുല്‍ അപകടത്തിലാകും മുന്‍പ് മൊഴിയെടുക്കുക എന്നീ ആവശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ഉന്നയിച്ചു.

താന്‍ ആര്‍എസ്എസുകാരുടെ കസ്റ്റഡിയിലാണെന്നും തന്നെ രക്ഷിക്കണമെന്നും ഹാദിയ തന്റെ ഭര്‍ത്താവായ ഷെഫിന്‍ ജഹാനെ അറിയിച്ചിരുന്നു. പിന്നീട് ഹാദിയയെ കാണാനായി വൈക്കത്തെ വീട്ടിലെത്തിയപ്പോള്‍ തങ്ങളോടും ഹാദിയ ഇക്കാര്യം പറഞ്ഞിരുന്നതായും യുവതികള്‍ പറഞ്ഞു. തന്നെ രക്ഷിക്കണമെന്നും ഇവരെന്ന മര്‍ദ്ദിക്കുകയാണെന്നുമായിരുന്നു ജനാലയിലൂടെ ഹാദിയ വിളിച്ചുപറഞ്ഞിരുന്നത്. ഹാദിയ ഉപദ്രവിക്കപ്പെടുന്ന കാര്യം കാവല്‍ നില്‍ക്കുന്ന പോലീസുകാരും ഹാദിയയുടെ അല്‍വാസികളും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തങ്ങള്‍ യൂത്ത് കമ്മീഷന്‍, വനിതാകമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നവയ്‌ക്കെല്ലാം പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും യുവതികള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss