|    Sep 25 Tue, 2018 2:38 pm
FLASH NEWS
Home   >  Kerala   >  

കേരളത്തിനെതിരായ പരാമര്‍ശം, ചക്രപാണിക്ക് ഹാക്കര്‍മാര്‍ ‘ബീഫ് കറി വിളമ്പി’

Published : 25th August 2018 | Posted By: G.A.G

പ്രളയക്കെടുതിയുടെ ദുരിതങ്ങള്‍ക്കിടയിലും കേരളത്തിനെതിരെ മോശം പരാമര്‍ശങ്ങളുമായി രംഗത്തു വന്ന ഹിന്ദുമഹാസഭയ്ക്ക് ഹാക്കര്‍മാരുടെ പകരംവീട്ടല്‍. ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറി ബീഫ് കറി വിളമ്പിയാണ് ഹാക്കര്‍മാര്‍ പണികൊടുത്തത്.
കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നതിനാലാണ് പ്രളയമുണ്ടായത് എന്നായിരുന്നു ഹിന്ദു മഹാസഭ നേതാവ് ചക്രപാണി കഴിഞ്ഞദിവസം പറഞ്ഞത്. ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് ഇപ്പോഴത്തെ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ ജനങ്ങളാണെന്നും ചക്രപാണി പറഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ, ദുരിതത്തില്‍ അകപ്പെട്ട ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നുമായിരുന്നു ചക്രപാണിയുടെ ആഹ്വാനം.
ഇതിന് പകരമെന്ന നിലയില്‍ സൈറ്റില്‍ നുഴഞ്ഞു കയറി ബീഫ് കറിയുടെ ചിത്രവും അതുണ്ടാക്കുന്ന പാചകക്കുറിപ്പും പോസ്റ്റ് ചെയ്തു ഹാക്കര്‍മാര്‍. ഒപ്പമൊരു മുന്നറിയിപ്പും-
ചക്രപാണി സൈക്കോ, ഞങ്ങള്‍ വ്യക്തികളെ അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ബഹുമാനിക്കുന്നത്, ഭക്ഷണശീലത്തിന്റെ പേരിലല്ല, നിങ്ങള്‍ക്ക് നടുവിരല്‍ നമസ്‌കാരം എന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ എഴുതിയിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss