|    Dec 12 Wed, 2018 8:14 am
FLASH NEWS
Home   >  Districts  >  Kannur  >  

ജിഎസ്ടി അടവ്: അഴീക്കല്‍ തുറമുഖത്തിനു ഒന്നാം സ്ഥാനം

Published : 14th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: ജിഎസ്ടി അടക്കുന്നതില്‍ അഴീക്കല്‍ തുറമുഖത്തിനു സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം.
അഴീക്കല്‍ തുറമുഖത്ത് നിന്ന് കഴിഞ്ഞ ഒക്ടോബര്‍ മാസം ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 33,53,670 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ജിഎസ്ടി അടക്കുന്ന സര്‍ക്കാര്‍ ഓഫിസ് എന്ന സ്ഥാനം അഴീക്കല്‍ തുറമുഖ ഓഫിസിന് സ്വന്തമായി. ഒക്ടോബര്‍ മാസത്തില്‍ തുറമുഖത്ത് 6.52 കോടി രൂപയുടെ മണല്‍ വില്‍പ്പന നടക്കുകയും ഇതില്‍ നിന്ന് സര്‍ക്കാരിലേക്ക് 4.4 കോടി രൂപയുടെ വരുമാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു മുമ്പുള്ള മാസങ്ങളിലും ശരാശരി 30 ലക്ഷം രൂപയാണ് അഴീക്കല്‍ തുറമുഖ ഓഫിസ് ജിഎസ്ടി ഇനത്തില്‍ അടച്ചത്. ജിയോളജി വകുപ്പിനു റോയല്‍റ്റി അടക്കുന്ന കാര്യത്തിലും അഴീക്കല്‍ തുറമുഖം പ്രഥമ സ്ഥാനത്താണ്. ഒക്ടോബര്‍ മാസത്തില്‍ 16.38 ലക്ഷം രൂപയാണ് റോയല്‍റ്റി ഇനത്തിള്ള വരുമാനം. കൂടാതെ ഓണ്‍ലൈനായി മണല്‍ ബുക്ക് ചെയ്ത ജില്ലയിലെ 8362 ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ മാസം മണല്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss