|    Dec 17 Mon, 2018 9:38 am
FLASH NEWS
Home   >  National   >  

വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 29 വിക്ഷേപിച്ചു

Published : 14th November 2018 | Posted By: afsal ph

ബെംഗളൂരു: ഐഎസ്ആര്‍ഒ വികസിപ്പിച്ച അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപിച്ചത്. ഇതുവരെ വിക്ഷേപിച്ചവയില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ് 29.
3,423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 29ന് പത്തുവര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്. ഇന്ത്യയില്‍ നിശ്ചിത പ്രദേശത്തെ ലക്ഷ്യമിട്ട് വാര്‍ത്ത വിനിമയ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമം.

കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ കൂടുതല്‍ വേഗമേറിയതാക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇനി കൂടുതല്‍ വേഗം കൈവരിക്കാനാവും. ഈ വര്‍ഷം ആദ്യം ജിസാറ്റ് 6എ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നെങ്കിലും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss