|    Dec 17 Mon, 2018 10:30 am
FLASH NEWS
Home   >  News Today   >  

ഖഷഗ്ജി വധം: സല്‍മാന്‍ രാജകുമാരനെ പിന്തുണച്ച് ട്രംപ്; ട്രംപിന് പ്രധാനം എണ്ണ ഉല്‍പാദനവും ആയുധ ഇടപാടുമെന്ന് വിമര്‍ശിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

Published : 21st November 2018 | Posted By: sruthi srt

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി വധത്തിന്റെ ഉത്തരവാദി സൗദി അറേബ്യന്‍ കിരീടാവകാശി സല്‍മാന്‍ രാജകുമാരനാണെന്ന് ആരോപണത്തെ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷഗ്ജിയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് യുഎസ് ചാര സംഘടന സിഐഎയുടെ കണ്ടെത്തലാണ് ട്രംപ് തള്ളിക്കളഞ്ഞത്. സല്‍മാന്‍ രാജകുമാരനെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഈ കേസുമായി ബന്ധപ്പെട്ട എല്ലാവശങ്ങളെയും കുറിച്ച് യുഎസിന് വ്യക്തമായി അറിയില്ല.


സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതും ട്രംപ് തന്റെ പ്രസ്താവനയില്‍ ചൂണ്ടികാട്ടി.അതേസമയം, ട്രംപിന്റെ നിലപാട് മാറ്റത്തെ അവസരവാദമായാണ് വാഷിങ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത്. ഈ കേസിലെ കുറ്റവാളികളെ പുറത്ത് കൊണ്ടുവന്ന് ഇരയ്ക്ക് നീതി വാങ്ങി കൊടുക്കുന്നതിനെക്കാള്‍ ട്രംപിന് പ്രധാനം സൗദി വഴിയുള്ള എണ്ണ ഉല്‍പാദനം,ആയുധ ഇടപാടുകളാണെന്നും പത്രം വിമര്‍ശിച്ചു.എണ്ണ വില കുറക്കാന്‍ സഹായിച്ചത് സൗദിയാണെന്നും സൗദിയുമായി വെറുതെ പ്രശ്‌നമുണ്ടാക്കി യുഎസ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ താനില്ലെന്നും ട്രംപ് പറഞ്ഞു.സൗദിയുമായുള്ള ബന്ധം സാധാരണനിലയില്‍ തുടരുമെന്ന് തന്നെയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും വ്യക്തമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss