|    Dec 19 Wed, 2018 1:12 pm
FLASH NEWS
Home   >  National   >  

കരുതല്‍ ശേഖരത്തിലുള്ള 3.6 ലക്ഷം കോടി നല്‍കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് റിസര്‍വ് ബാങ്ക്

Published : 6th November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തിലുള്ള 3.6 ലക്ഷം കോടി കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്ന് ധനമന്ത്രാലയം. റിസര്‍വ് ബാങ്കിന്റെ മൊത്തം നിക്ഷേപമായ 9.59 ലക്ഷം കോടിയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ വരുമിത്. എന്നാല്‍, വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ശുപാര്‍ശ ആര്‍ബിഐ തള്ളി. കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഈയിടെ ഉണ്ടായ പ്രധാന തര്‍ക്കത്തിന്റെ കേന്ദ്ര ബിന്ദു ഈ വിഷയമാണെന്നാണ് റിപോര്‍ട്ട്.

ആര്‍ബിഐയുടെ മൂലധന ആവശ്യവും നിക്ഷേപം സര്‍ക്കാരിന് കൈമാറുന്നതും നിശ്ചയിക്കുന്ന നിലവിലെ ചട്ടക്കൂടില്‍ പോരായ്മകളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. അതേ സമയം, തങ്ങളുടെ നിക്ഷേപം വലിയ തോതില്‍ കൊണ്ടുപോവുന്നത് മാക്രോ എക്കോണമിക് സുസ്ഥിരതയെ ബാധിക്കുമെന്ന് ആര്‍ബിഐ വാദിക്കുന്നു.

നിക്ഷേപം ഉപയോഗിക്കുന്നത് വിപണിയുടെ ആത്മവിശ്വാസത്തെ ബാധിക്കും, ആര്‍ബിഐയുടെ കരുതല്‍ നിക്ഷേപം ഉപയോഗിക്കുന്നത് പുതിയ സര്‍ക്കാര്‍ വരുമാനമൊന്നും സൃഷ്ടിക്കില്ല, ചെറിയ മൂലധനമുള്ള സെന്‍ട്രല്‍ ബാങ്കിന് വിശ്വാസ്യത നഷ്ടപ്പെടും, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ ആര്‍ബിഐ നിക്ഷേപം ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും തുടങ്ങിയ വാദങ്ങളാണ് ആര്‍ബിഐ ഉയര്‍ത്തുന്നത്.

അതേ സമയം, മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ച് ആര്‍ബിഐ കൈയില്‍വച്ചിരിക്കുന്ന മൊത്തം മൂലധനം വളരെ കൂടുതലാണെന്നാണ് കേന്ദ്രത്തിന്റെ വാദം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss