|    Dec 10 Mon, 2018 1:07 am
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published : 23rd November 2018 | Posted By: G.A.G

കൊച്ചി : ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്തുന്നതിനായി രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേറ്റ് അറ്റോര്‍ണി നിലപാട് അറിയിച്ചത്. യുവതികള്‍ക്ക് ദര്‍ശനത്തിനായി മൂന്ന് ദിവസം മാറ്റിവയ്ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ഇത് എത്രത്തോളം പ്രയോഗികമാകുമെന്ന് കോടതി ചോദിച്ചു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് ഒരാഴ്ചക്കകം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിനായി പത്തുദിവസം സമയം ചോദിച്ചെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഒരാഴ്ചയ്ക്കകം തന്നെ മറുപടി നല്‍കാനാണ് നിര്‍ദേശിച്ചത്.
ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്ന് ജന്തര്‍ മന്തര്‍ കേസിലെ വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss