|    Dec 14 Fri, 2018 2:58 pm
FLASH NEWS
Home   >  Kerala   >  

കലാപാഹ്വാനം: ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍

Published : 13th November 2018 | Posted By: afsal ph


കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമല വിഷയത്തില്‍ കേരളത്തില്‍ സംഘര്‍ഷത്തിന് ശ്രമം തുടരുന്ന സാഹചര്യത്തില്‍ പിള്ളക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചത്. കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ശ്രീധരന്‍പിളളയ്‌ക്കെതിരെ കേസെടുത്തത്. ശ്രീധരന്‍പിളളയുടെ പ്രസംഗത്തെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷമുണ്ടായി. ശബരിമല വിഷയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വിവാദ പരാമര്‍ശങ്ങള്‍. സംഘപരിവാരം കേരളത്തില്‍ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് പിള്ളയുടെ പ്രസംഗം പുറത്തുവന്നതോടെ വ്യക്തമായി. ശബരില സുപ്രീംകോടതി വിധി ബിജെപിക്ക് സുവര്‍ണാവസരമാണെന്നായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. ശബരിമല നടയടക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി തനിക്ക് വിളിച്ചിരുന്നതായും പിള്ള പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ശ്രീധരന്‍ പിള്ള മലക്കം മറിഞ്ഞു. നിരവധി തവണ വാക്കുമാറ്റി പറഞ്ഞു.
ശ്രീധരന്‍പിളളയുടെ പ്രസംഗത്തെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹം ഇപ്പോള്‍ നടത്തുന്ന രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ശ്രമിക്കുകയാണ്. സമാധാനത്തിന് വേണ്ടിയല്ല ശ്രീധരന്‍പിളള രഥയാത്ര നടത്തുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss