|    Nov 17 Sat, 2018 5:56 am
FLASH NEWS

ഇന്ത്യയില്‍ അതിവേഗ ലോണ്‍ സേവനവുമായി ഗൂഗ്ള്‍ വരുന്നു

Published : 29th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കിങ് സേവന രംഗത്ത് പിടിമുറുക്കാനൊരുങ്ങി ഐടി ഭീമനായ ഗൂഗ്ള്‍. ഇന്ത്യന്‍ ബാങ്കുകളുമായി സഹകരിച്ച് തങ്ങളുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലൂടെ അതിവേഗ ലോണ്‍ സൗകര്യം ഒരുക്കാനാണ് ഗൂഗിളിന്റെ പദ്ധതി.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഗൂഗ്ള്‍ വാര്‍ഷിക പരിപാടിയില്‍ ഗൂഗ്ള്‍ നെക്സ്റ്റ് ബില്ല്യന്‍ ഇനീഷ്യേറ്റീവ് വൈസ് പ്രസിഡന്റ് സെസാര്‍ സെന്‍ ഗുപ്തയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ പദ്ധതിയിലൂടെ ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ക്ക് ബാങ്കിങ് സേവനം ലഭ്യമാവുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഹിന്ദിയില്‍ വേഗത എന്ന അര്‍ഥം വരുന്ന തേസ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് ഗൂഗ്ള്‍ തങ്ങളുടെ പേമെന്റ് ആപ്പിന് തുടക്കമിട്ടത്. സര്‍ക്കാര്‍ സംവിധാനമായ യൂനിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസുമായി സഹകരിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

ഗൂഗ്ള്‍ പേ എന്ന പേരിലാണ് ഇനി തേസ് അറിയപ്പെടുക. ഫെഡറല്‍, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കോടാക് മഹീന്ദ്ര ബാങ്കുകളുമായി സഹകരിച്ചാണ് ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് ലോണുകള്‍ ലഭ്യമാക്കുക.

മറ്റു ബാങ്കുകളുമായും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഏത് ബാങ്കുമായും സഹകരിക്കാന്‍ തയ്യാറാണെന്നും സെന്‍ഗുപ്ത വ്യക്തമാക്കി.

ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പേടിഎം, ചൈനയിലെ ആലിബാബ, യുഎസ് സംയുക്ത കമ്പനിയാ ബെര്‍ക്ക്‌ഷെയര്‍ ഹാതാവേ എന്നിവയ്ക്ക് ഭീഷണിയായിരിക്കും ഗൂഗ്ള്‍ പേയുടെ വരവ്. തേസിന് നിലവില്‍ ഒരു മാസം 2.2 കോടി സജീവ ഉപയോക്താക്കള്‍ ഉള്ളതായി ഗൂഗ്ള്‍ അവകാശപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss