|    Dec 18 Tue, 2018 1:56 am
FLASH NEWS
Home   >  National   >  

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പണംനല്‍കുന്നതാര്? 2019ലെ തിരഞ്ഞെടുപ്പില്‍ വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി ഗൂഗിള്‍

Published : 14th November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണത്തിന് വേണ്ടി പരസ്യങ്ങള്‍ക്ക് പണം നല്‍കുന്നത് ആരെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഇതിനായി ഈയിടെ നടന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് മാതൃകയില്‍ ചട്ടക്കൂട് ഉണ്ടാക്കാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്.

അമേരിക്കയില്‍ എല്ലാ പരസ്യങ്ങളിലും അതിനുള്ള പണം നല്‍കുന്നത് ആരാണെന്ന് വെളിപ്പെടുത്തണമെന്ന് നിബന്ധന വച്ചിരുന്നു. ഇതിനു പുറമേ വ്യത്യസ്ത പരസ്യ ദാതാക്കള്‍ രാഷ്ട്രീയ പരസ്യത്തിന് വേണ്ടി എത്ര പണം ചെലവാക്കുന്നു, അവരുടെ രാഷ്ട്രീയ ആഭിമുഖ്യം എന്നിവ സംബന്ധിച്ച് ആഴ്ച്ച തോറും സുതാര്യതാ റിപോര്‍ട്ടുകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി ഇന്ത്യയിലും സമാനമായ രീതി നടപ്പില്‍ വരുത്താനാണ് കമ്പനി ആലോചിക്കുന്നത്.

ആഗോള മാനദണ്ഡം കമ്പനി ഇന്ത്യയിലും നടപ്പാക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ ട്രസ്റ്റ് ആന്റ് സേഫ്്റ്റി ഡയറക്ടര്‍ സുനിതാ മൊഹന്തി പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പടരുന്നത് തടയുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഇതില്‍ അമേരിക്കയിലേതിന് സമാനമായ മാതൃകയാണ് പിന്തുടരുകയെന്നും അവര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പരസ്യത്തിന് വേണ്ടി ചെലവാക്കുന്ന തുക ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഒരു പോലെ വര്‍ധിച്ചുവരുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഓരോ വര്‍ഷവും പരസ്യത്തിനു വേണ്ടി ചെലവാക്കുന്നത് ശരാശരി 1,202 കോടി രൂപയാണ്. അതേ സമയം, യുപിഎ ഭരണകാലത്ത് വര്‍ഷം 504 കോടി രൂപ മാത്രമാണ് ചെലവാക്കിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss