|    Sep 21 Fri, 2018 5:27 am
FLASH NEWS
Home   >  National   >  

ഗോധ്ര ട്രെയിന്‍ ദുരന്തം; രണ്ടുപേര്‍ക്ക് ജീവപര്യന്തം; മൂന്നു പേരെ വെറുതെ വിട്ടു

Published : 27th August 2018 | Posted By: mtp rafeek

അഹ്മദാബാദ്: 2002ല്‍ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസ് അഗ്നിക്കിരയാക്കിയ കേസില്‍ മൂന്നു പേരെ പ്രത്യേക കോടതി വെറുതെവിട്ടു. രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. കര്‍വേസകര്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ അഗ്നിക്കിരയായതിന് പിന്നാലെയാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 2015-16ലാണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തത്. സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

ഫറൂഖ് ബാന, ഇംറാന്‍ എന്ന ശേറു ബാതിക് എന്നിവരെ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചു. കേസിന്റെ വിചാരണ നടക്കുന്ന സബര്‍മതി ജയിലിലായിരുന്നു വിധിപ്രസ്താവം. ഹുസൈന്‍ സുലൈമാന്‍ മോഹന്‍, കസം ഭമേദി, ഫാറൂഖ് ദാണ്ഡിയ എന്നിവരെയാണ് വെറുതെവിട്ടത്.

കേസില്‍ എസ്‌ഐടി കോടതി 2011 മാര്‍ച്ച് 1ന് 31 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. 63 പേരെ വെറുതെവിടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വധശിക്ഷ റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss