|    Nov 19 Mon, 2018 6:33 am
FLASH NEWS
Home   >  National   >  

മഹിളാ കോണ്‍ഗ്രസ് നേതാവിന് ബിജെപി പ്രവര്‍ത്തകരുടെ ബലാല്‍സംഗഭീഷണി

Published : 5th November 2018 | Posted By: sruthi srt

പനാജി: ബിജെപി നേതാവിന്റെ അനുയായികളില്‍ നിന്ന് ബലാല്‍സംഗ ഭീഷണിയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി.ഗോവ മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി ദിയാ ഷെട്ട്കറാണ് ബിജെപി നേതാവ് സുഭാഷ് ശിരോദ്കറിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി നല്‍കിയത്.

ശിരോദ്കറിനെതിരെ പ്രചരണം നടത്തുകയോ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കുകയോ ചെയ്താല്‍ കൂട്ടബലാല്‍സംഗം ചെയ്യുമെന്നാണ് ഫോണിലൂടെ ലഭിച്ച ഭീഷണി സന്ദേശം.ശിരോദ്കറിന്റെ അനുയായി എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഫോണില്‍ വിളിച്ചത്. പോലിസില്‍ പരാതി നല്‍കിയിയെങ്കിലും പോലിസ് അതിന് വേണ്ടത്ര ഗൗരവം കൊടുത്തില്ലെന്നും ദിയ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss