|    Dec 10 Mon, 2018 9:34 am
FLASH NEWS
Home   >  National   >  

ഇനി പ്രവാസികള്‍ക്ക് ഇനി 48 മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട്

Published : 26th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി 48 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ മിഷനുകള്‍ വഴി പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എംബസികള്‍ വഴി വിദേശത്ത് വച്ച് തന്നെ പാസ്‌പോര്‍ട്ട് ലഭിക്കും. വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.കെ സിങാണ്‌
ണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകള്‍ വഴി പാസ്പാര്‍ട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് ഇംഗ്ലണ്ടില്‍ നിന്നാണ് തുടക്കം കുറിച്ചത്. അമേരിക്കയിലെ വാഷിംഗ്ടണില്‍ കഴിഞ്ഞ ദിവസം പദ്ധതിയുടെ രണ്ടാംഘട്ടം കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.കെ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകത്തെവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കലാണ് ലക്ഷ്യമെന്ന് വികെ സിങ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss