|    Nov 19 Mon, 2018 12:36 pm
FLASH NEWS
Home   >  Sports  >  Football  >  

ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

Published : 12th August 2018 | Posted By: jaleel mv


മാഡ്രിഡ്: സ്പാനിഷ് ടീം സൂപ്പര്‍ താരങ്ങളിലൊരാളായ ജെറാര്‍ഡ് പിക്വേ രാജ്യാന്തര പുട്‌ബോളില്‍ നിന്നും വിരമിച്ചു. ക്ലബ് കരിയറില്‍ ബാഴ്‌സലോണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടിയാണ് താരം ദേശീയ ജഴ്‌സി ഊരിയത്. ദേശീയ ടീമില്‍ നിന്നും വിട്ടുനിന്ന് ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച കളി പുറത്തെടുക്കാനാണ് ഇനി ശ്രമിക്കുകയെന്ന് താരം വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പില്‍ നിരാശപ്പെടുത്തിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു. ദേശീയ ടീമിനായി 102 മല്‍സരങ്ങളില്‍ കളിച്ച താരം 2010 ലോകകപ്പ്, 2012 യൂറോ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
സെവിയ്യക്കെതിരായ സ്പാനിഷ് സൂപ്പര്‍കോപ്പയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പ്രഖ്യാപനം. ‘ലോകകപ്പ്, യൂറോകപ്പ് കിരീടങ്ങള്‍ നേടിയ സ്പാനിഷ് ടീമിനൊപ്പമുള്ളത് മനോഹരമായ നിമിഷങ്ങളായിരുന്നു. എന്നാല്‍ ആ കഥ ഇവിടെ അവസാനിക്കുകയാണ്’ പിക്വെ പറഞ്ഞു. റഷ്യന്‍ ലോകകപ്പ് തന്റെ അവസാന മേജര്‍ ടൂര്‍ണമെന്റായേക്കുമെന്ന് പിക്വെ നേരത്തെ സൂചന നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss