|    Sep 23 Sun, 2018 2:25 am
FLASH NEWS
Home   >  Kerala   >  

ഗാഡ്ഗില്‍ പറയുന്നത് ശരിയെങ്കില്‍ വനത്തിലെങ്ങിനെയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത് ? പിസിജോര്‍ജ്

Published : 30th August 2018 | Posted By: G.A.G

തിരുവനന്തപുരം : ഗാഡ്ഗില്‍ പറയുന്നത് ശരിയാണെങ്കില്‍ വനത്തിലെങ്ങിനെയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്ന് പിസിജോര്‍ജ് എംഎല്‍എ നിയമസഭയില്‍ .പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ജോര്‍ജിന്റെ ചോദ്യം.
പ്രളയവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നടപടികളെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നതായി പറഞ്ഞ ജോര്‍ജ് ഒരൊറ്റ മനസോടെ കേരളത്തിലെ ജനങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞു എന്നതാണ് നമ്മുടെ ഏറ്റവും വലിയ ഐശ്വര്യമെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍ ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ല.
ഗാഡ്ഗില്‍ പറയുന്നത് എല്ലാം കുഴപ്പമാണെന്നാണ്. ഗാഡ്ഗില്‍ പറയുന്നത് ശരിയാണെങ്കില്‍ വനത്തിലെങ്ങിനെയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്? അതിനാല്‍ ശാസ്ത്രജ്ഞന്‍മാരെയൊക്കെ മാറ്റി നിറുത്തി കര്‍ഷകനുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും പിസിജോര്‍ജ് പറഞ്ഞു.
വൈദ്യുതി ചാര്‍ജ് കൂട്ടാനുള്ള നീക്കം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss