|    Dec 11 Tue, 2018 6:45 pm
FLASH NEWS
Home   >  National   >  

ഗംഗാ നദി വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം അനുഷ്ടിച്ചു വന്ന മനുഷ്യാവകാശപ്രവര്‍ത്തകനെ കാണ്മാനില്ല

Published : 7th December 2018 | Posted By: G.A.G


ഡെറാഡൂണ്‍: ഗംഗാ നദി വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം അനുഷ്ടിച്ചു വന്നിരുന്ന മനുഷ്യാവകാശപ്രവര്‍ത്തകനെ കാണ്മാനില്ലെന്ന് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ സന്ത് ഗോപാല്‍ ദാസിനെയാണ് കാണാതായത്. ഗംഗാ നദി വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 24 മുതല്‍ നിരാഹാരമനുഷ്ഠിക്കുകയായിരുന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ വച്ച് ബുധനാഴ്ച രാത്രിയാണ് കാണാതായത്. പോലിസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പോലിസിന്റെ കണക്ക്പ്രകാരം ഇയാള്‍ എയിംസ് ആശുപത്രിയില്‍ നിന്നും ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ആയിരുന്നതായും ഡൂണ്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി അഡ്മിറ്റായതായും പറയുന്നു. ഡിസംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ ദാസിനെ ആശുപത്രിയില്‍ മകള്‍ പ്രവേശിപ്പിച്ചതായും ബുധനാഴ്ച രാത്രി 8.30ഓടെ ദാസിനെ കാണാതായ വിവരം ആശുപത്രിയില്‍ നിന്നും അറിഞ്ഞതായും ആശുപത്രി മേധാവി കെ കെ താംതാ പറഞ്ഞു. ദാസിന്റെ പിതാവില്‍ നിന്നും പരാതി സ്വീകരിച്ചതായും തുടര്‍ന്നുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡിസിപി വിജയ് കുമാര്‍ പറഞ്ഞു. ദാസ് ഭക്ഷണമൊന്നും കഴിച്ചില്ലെന്നും ചികില്‍സ നിഷേധിച്ചതായും താംതാ പറഞ്ഞു. കാണാതായതിനെ തുടര്‍ന്ന് പരാതിയുമായി ഇതുവരെ ആരും സമീപിച്ചില്ലെന്നും ഇതു സംബന്ധിച്ച് പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചതായും ഡെറാഡൂണ്‍ എസ്പി പ്രദീപ് റായ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss