|    Sep 22 Sat, 2018 6:56 pm
FLASH NEWS
Home   >  Kerala   >  

ദുരന്ത നിവാരണ അതോറിറ്റി പിരിച്ചു വിടണമെന്ന് ഗണേഷ് കുമാര്‍

Published : 30th August 2018 | Posted By: mtp rafeek


തിരുവനന്തപുരം: പ്രളയ കാലത്ത് ഒരു ഇടപെടലും നടത്താന്‍ കഴിയാത്ത ദുരന്ത നിവാരണ അതോറിറ്റി പിരിച്ചുവിടണമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാരിന്റെ പണം പാഴാക്കാനായി ദുരന്തനിവാരണ അതോറിറ്റിയെന്ന സംവിധാനം വേണോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്ന് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയകാലത്ത് ഒരു ഇടപെടലും നടത്താന്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിലടക്കം മുന്നിട്ട് നിന്നത് പൊലിസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരുമാണ്.

രാവിലെ വന്ന് അഞ്ച് മണിക്ക് ഓഫിസില്‍ നിന്ന് പോകുന്ന സംവിധാനമാണ് ഇത്. ദുരന്തങ്ങളുടെ വേളകളില്‍ ഇങ്ങനെയുള്ള സംവിധാനം കൊണ്ട് എന്ത് പ്രയോജനമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss