|    Dec 18 Tue, 2018 12:41 am
FLASH NEWS
Home   >  National   >  

ആര്‍ത്തവ സമയം വീടിന് പുറത്ത് താമസിപ്പിച്ച പെണ്‍കുട്ടി ഗജ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടു

Published : 20th November 2018 | Posted By: basheer pamburuthi

തമിഴ്‌നാട്: ആര്‍ത്തവ സമയം വീടിന് പുറത്തെ മുറിയില്‍ താമസിപ്പിച്ച പെണ്‍കുട്ടി ഗജ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടു. തഞ്ചാവൂര്‍ ആനൈക്കാട് ഗ്രാമത്തിലെ വിജയ(12) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും പെണ്‍കുട്ടി കിടന്ന മുറിയുടെ മുകളില്‍ തെങ്ങ് വീണാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മയെ പരിക്കുകളോടെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാവുന്ന പെണ്‍കുട്ടികളെ ആര്‍ത്തവസമയം വീട്ടില്‍ നിന്ന് അകറ്റി താമസിപ്പിക്കുക എന്ന അനാചാരം അനുസരിച്ചാണ് പെണ്‍കുട്ടിയെ പുറത്തു താമസിപ്പിച്ചതെന്ന് പോലിസ് കമ്മീഷണര്‍ ഗണേഷ് മൂര്‍ത്തി പറഞ്ഞു. തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലാണ് ഇത്തരം അനാചാരം നടക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആ കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റി ഒരാഴ്ചത്തേക്ക് പുറത്തു താമസിപ്പിക്കും. പൂജകളും മറ്റും കഴിഞ്ഞ ശേഷമാണ് തിരിച്ച് വീട്ടില്‍ കയറ്റുക. പെണ്‍കുട്ടിക്കു മുമ്പ്ഈ മുറിയില്‍ പശുക്കളേയും ആടിനേയുമാണ് പാര്‍പ്പിച്ചതെന്നും റിപോര്‍ട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss