|    Dec 15 Sat, 2018 1:16 am
FLASH NEWS
Home   >  Kerala   >  

ഗജ ചുഴലിക്കാറ്റ്: കേരളത്തില്‍ ശക്തമായ കാറ്റിനു സാധ്യത

Published : 15th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിനകത്തും മലയോര പ്രദേശങ്ങളിലും കേരള തീരത്തുടനീളവും കന്യാകുമാരി ഭാഗത്തും നാളെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍(കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 50 കി മീ വരെ ഉയര്‍ന്നേക്കാം) ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച. നവംബര്‍ 17നും ഇതേ തീവ്രതയോടെ(മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത) തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ശ്കതമായ കാറ്റ് തുടരാനുള്ള സാധ്യതയുമുണ്ട്.
ഈ സാഹചര്യത്തില്‍ ജില്ലാ അടിയന്തരഘട്ടകാര്യ നിര്‍വഹണ കേന്ദ്രങ്ങളും, പോലിസ്, ഫയര്‍ ഫോഴ്‌സ്, കെഎസ്ഇബി എന്നിവര്‍ ജാഗ്രത പുലര്‍ത്തണം. ശക്തമായ കാറ്റില്‍ മരം വീഴാനും വൈദ്യുതി തടസ്സം നേരിടാനും സാധ്യതയുള്ളതിനാല്‍ കെഎസ്ഇബിക്കും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ വാഹനങ്ങള്‍ മരങ്ങളുടെ കീഴില്‍ പാര്‍ക്ക് ചെയ്യാതിരിക്കാനും ബലഹീനമായ വൈദ്യുതി തൂണുകളുടെയും കെട്ടിടങ്ങളുടെയും ചുവട്ടില്‍ നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss