|    Dec 15 Sat, 2018 5:54 pm
FLASH NEWS
Home   >  National   >  

തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്: ആറ് മരണം

Published : 16th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് കടന്നതോടെ വ്യാപക നാശനഷ്ടങ്ങള്‍.ഇന്നലെ അര്‍ധരാത്രിയോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു.വിരുതാചലത്ത് മതില്‍ ഇടിഞ്ഞുവീണാണു സ്ത്രീ മരിച്ചത്.

അതേസമയം, ശക്തമായ കാറ്റില്‍ വീടുതകര്‍ന്നുവീണ് പുതുക്കോട്ടയില്‍ നാലുപേരും മരിച്ചു. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന് മുന്നോടിയായി തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ഇന്നലെ തന്നെ മഴ തുടങ്ങിയിരുന്നു. കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, പുതുക്കോട്ട, രാമനാഥപുരം, കാരക്കല്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെയടക്കം വിന്യസിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss