|    Nov 19 Mon, 2018 12:02 am
FLASH NEWS
Home   >  Kerala   >  

ഗെയില്‍ പൈപ്പ് ലൈന്‍: ജനങ്ങളുടെ ആശങ്കപരിഗണിക്കണമെന്ന് വിഎസ്

Published : 1st November 2018 | Posted By: basheer pamburuthi

 

തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയും ആവശ്യങ്ങളും പരിഗണിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വ്യാവസായികാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ദ്രവീകൃത പ്രകൃതിവാതകം പൈപ്പ് ലൈന്‍ വഴി കൊച്ചിയില്‍നിന്ന് ബെംഗളൂരിലേക്കെത്തിക്കുന്ന പൈപ്പ് ലൈന്‍ കടന്നുപോവുന്ന ജനവാസ മേഖലകളിലാണ് ഇപ്പോള്‍ പ്രശ്‌നം ഉടലെടുത്തിട്ടുള്ളത്. സാധാരണ ഭൂമിയേറ്റെടുക്കല്‍ നിയമങ്ങളില്‍നിന്നു വ്യത്യസ്തമായി, കൈവശാധികാരം ഉടമയിലും, ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമാക്കുന്ന രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. തുച്ഛമായ നഷ്ടപരിഹാരമാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്നത്. പ്രായോഗികമായി ഈ ഭൂമിയില്‍ ഇഷ്ടാനുസരണം കൃഷിയിറക്കാന്‍ ഭൂ ഉടമകള്‍ക്ക് അധികാരമില്ല എന്നിങ്ങനെയെള്ള പരാതികളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
അതോടൊപ്പം, പൈപ്പ് ലൈനിന്റെ സുരക്ഷ ഭൂ ഉടമയുടെ ചുമതലയിലാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍തന്നെ, ഗ്യാസ് പൈപ്പ് ലൈനുകളില്‍ അപകടങ്ങള്‍ സംഭവിച്ച നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ളതിനാല്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ സംഭീതരാണ്. ജനവാസമേഖലകളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന മാര്‍ഗ നിര്‍ദേശത്തിന്റെയും മുന്‍കാല അപകടങ്ങളുടെയും അപര്യാപ്തമായ നഷ്ടപരിഹാര തുകയുടെയും പേരിലാണ് ജനങ്ങള്‍ ആശങ്കാകുലരാവുന്നത്. ഇക്കാര്യങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് വി എസ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss