|    Nov 18 Sun, 2018 3:25 pm
FLASH NEWS
Home   >  Kerala   >  

ഗെയില്‍ പൈപ്പ്‌ലൈന്‍: വിഎസിന്റേത് വൈകിവന്ന ബോധോദയം-എസ്ഡിപിഐ

Published : 1st November 2018 | Posted By: basheer pamburuthi

കോഴിക്കോട്: വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ നിന്നു ബാഗ്ലൂരിലേക്ക് ദ്രവീകൃത പ്രകൃതി വാതകം പൈപ്പ്‌ലൈന്‍ വഴി കൊണ്ടുപോവുന്ന ജനവാസ മേഖലകളില്‍ ഉടലെടുത്തിരിക്കുന്ന ആശങ്കയും ഭീതിയും അകറ്റാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന ഭരണഘടന പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആവശ്യം വൈകിവന്ന ബോധോദയമാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സാധാരണ ഭൂമിയേറ്റെടുക്കല്‍ നിയമങ്ങളില്‍ നിന്നു വ്യത്യസ്തമായി കൈവശാധികാരം ഉടമയിലും ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമാവുന്ന രീതിയിലാണ് ഭൂമിയേറ്റെടുക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗ്യാസ് പൈപ്പ്‌ലൈനുകളില്‍ അപകടങ്ങള്‍ സംഭവിച്ച നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോള്‍ പൈപ്പ്‌ലൈനിന്റെ സുരക്ഷ ഭൂവുടമയുടെ ചുമതലയിലാവുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും വിഎസ് പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല തുച്ഛമായ നഷ്ട പരിഹാരം മാത്രമാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്നത്. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഇത്തരം ഭീഷണികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എസ്ഡിപിഐ പ്രചാരണത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി മുന്നോട്ടുവരികയുണ്ടായി. ഇരകളും പ്രാദേശികമായി, വിഭാഗീകതകള്‍ക്കതീതമായി രൂപമെടുത്ത ഗെയില്‍ വിരുദ്ധ സമര സമിതികളും മുന്നറിയിപ്പ് ഏറ്റെടുത്ത് രംഗത്ത് വന്നപ്പോള്‍ പാര്‍ട്ടിയെ ‘തീവ്രവാദ’ മാരോപിച്ച് പിന്തിരിപ്പിക്കാനും സമരത്തിനിറങ്ങിയ ഇരകളെ പോലിസിനെ ഉപയോഗിച്ച് തല്ലിച്ചതക്കാനും കള്ളക്കേസില്‍പെടുത്താനുമാണ് പിണറായി സര്‍ക്കാര്‍ തയ്യാറായത്. പ്രശ്‌നത്തിന്റെ ഗൗരവം മറച്ചുവയ്ക്കാനാവാത്ത വിധം വ്യക്തമായ സ്ഥിതിക്ക് ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ കൊണ്ടുപോകാനുള്ള പദ്ധതി ഉപേഷിച്ച് ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss