|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Kerala   >  

ചട്ടലംഘനമെന്ന് ആരോപണം; ജി. സുധാകരന്റെ ഭാര്യ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു

Published : 11th November 2018 | Posted By: afsal ph


തിരുവനന്തപുരം: ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു. ജി സുധാകരന്‍യും തന്റെയും പേര് കളങ്കപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് രാജി .

കേരള സര്‍വ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡോം ടെക് ഡയക്ടറായി ജൂബിലി നവപ്രഭക്ക് സ്ഥിരം നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആരുടെയും ശുപാര്‍ശ പ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ദ്ധിപ്പിക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും നവപ്രഭ വ്യക്തമാക്കി.

കോളേജ് അധ്യാപികയായി വിരമിച്ച ശേഷമാണ് ജൂബിലി നവപ്രഭയെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു ഈ തസ്തികയില്‍ നിയമനം ലഭിച്ചത്. ഇത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ഈ തസ്തികയില്‍ ഇവരെ സ്ഥിരപ്പെടുത്തുന്നതിന് സര്‍വകലാശാലാചട്ടങ്ങള്‍ ഭേദഗതിചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതും വിവാദത്തിനിടയാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss