|    Dec 17 Mon, 2018 11:30 am
FLASH NEWS
Home   >  National   >  

റഫാല്‍ കരാര്‍: അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി

Published : 25th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഷെര്‍പയെന്ന സന്നദ്ധസംഘടനയാണ് ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്.

കരാര്‍ സംബന്ധിച്ച് അഴിമതി നടന്നിട്ടുണ്ടോ, ആര്‍ക്കെങ്കിലും അനര്‍ഹമായ നേട്ടം ലഭിച്ചിട്ടുണ്ടോ, സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ടാണോ കരാര്‍ ഒപ്പിട്ടത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം.വ്യോമയാന മേഖലയില്‍ മുന്‍പരിചയമില്ലാത്ത റിലയന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കിയതിന്റെ കാരണവും പരാതിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.വിഷയം ഏറെ ഗൗരത്തോടെയാണ് കാണുന്നതെന്ന് ഷെര്‍പയുടെ സ്ഥാപകനായ വില്യം ബൌര്‍ഡന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss