|    Nov 19 Mon, 2018 2:02 am
FLASH NEWS
Home   >  Sports  >  Football  >  

ഫിഫാ റാങ്കിങ്: ഫ്രാന്‍സ് ഒന്നാമത്, ഇന്ത്യക്ക്‌ നേട്ടം

Published : 16th August 2018 | Posted By: jaleel mv


സൂറിച്ച്: ലോകകപ്പിന് ശേഷം പുറത്തുവിട്ട ആദ്യ ഫിഫ റാങ്കിങില്‍ നിലവിലെ ലോകകപ്പ് കിരീടം ചൂടിയ ഫ്രാന്‍സ് ഒന്നാമതെത്തി. അതേസമയം, നിലവില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെട്ട് 96ാം റാങ്കിലേക്ക് എത്തി. റാങ്കിങില്‍ ഫിഫയുടെ പുതിയ പരിഷ്‌കാരം നിലവില്‍ വന്ന ശേഷമുള്ള ആദ്യ റാങ്കിങാണിത്. എലോ റാങ്കിങ് രീതിയിലാണ് ഫിഫ ഇത്തവണ മുതല്‍ റാങ്കിങായി പരിഗണിക്കുന്നത്.

റാങ്കിങില്‍ 350 പോയന്റുമായാണ് ഇന്ത്യ 96ാം സ്ഥാനത്ത് എത്തിയത്.മുമ്പത്തെ റാങ്കിങില്‍ 97ാം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു അവസാനമായി ഇന്ത്യ 96ാം റാങ്കിലെത്തിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ റാങ്കിങാണ് ഇത്. 1996ല്‍ 94ാം റാങ്കില്‍ എത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ചനേട്ടം.
എന്നാല്‍, റാങ്കിങില്‍ ആദ്യ പത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു. ലോക ചാംപ്യന്മാരായ ഫ്രാന്‍സ് ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാമതെത്തി. ബെല്‍ജിയം രണ്ടാം സ്ഥാനത്തും ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ നാലാം സ്ഥാനത്തും എത്തി. 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ക്രൊയേഷ്യ നാലില്‍ എത്തിയത്.
ബ്രസീല്‍ ഒരു സ്ഥാനം പിറകിലേക്ക് പോയി മൂന്നില്‍ എത്തിയപ്പോള്‍ മറ്റൊരു ചിരവൈരികളായ അര്‍ജന്റീന ആറ് സ്ഥാനങ്ങള്‍ പിറകില്‍ പോയി 11ാം സ്ഥാനത്തായി. ഉറുഗ്വേ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചില്‍ എത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss