|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  National   >  

മുന്‍ കേന്ദ്രമന്ത്രി ജാഫര്‍ ഷെരീഫ് അന്തരിച്ചു

Published : 25th November 2018 | Posted By: G.A.G

ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.കെ. ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1991-95 കാലഘട്ടത്തില്‍ നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രിയെന്ന നിലയില്‍ എറെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്്് ജാഫര്‍ ഷെരീഫ്. രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തില്‍ സുപ്രധാന പങ്കുവഹിച്ചു. ബെംഗളൂരുവില്‍ റെയില്‍വെ വീല്‍ ആന്‍ഡ് ആക്‌സില്‍ പ്ലാന്റ് റെയില്‍വേ മന്ത്രിയെന്ന നിലയിലുള്ള ഷെരീഫിന്റെ പ്രവര്‍ത്തന ഫലമായാണ്.
1933 ല്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ചല്ലക്കരെയിലായിരുന്നു ജനനം. കോണ്‍ഗ്രസ് നേതാവ് നിജലിംഗപ്പയുടെ അനുയായിയായി രാഷ്ട്രീയത്തില്‍ എത്തിയ ഷെരീഫ് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി വിഭാഗത്തിനൊപ്പം നിന്നു.
ജാഫര്‍ ഷെരീഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. റെയില്‍വെ മന്ത്രിയായിരിക്കെ കേരളത്തിന്റെ വികസനകാര്യങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മതേതരവാദിയായ ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss