Flash News

ഇന്ധന വില ജനങ്ങള്‍ക്കുള്ള ഇരുട്ടടി; പ്രതിപക്ഷം എന്തുകൊണ്ട് തെരുവിലിറങ്ങുന്നില്ലെന്ന് യശ്വന്ത് സിന്‍ഹ

ഇന്ധന വില ജനങ്ങള്‍ക്കുള്ള ഇരുട്ടടി; പ്രതിപക്ഷം എന്തുകൊണ്ട് തെരുവിലിറങ്ങുന്നില്ലെന്ന് യശ്വന്ത് സിന്‍ഹ
X

ന്യൂഡല്‍ഹി: സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധന വില കുതിച്ചുയര്‍ന്നിട്ടും പ്രതിപക്ഷം എന്ത് കൊണ്ട് തെരുവിലിറങ്ങുന്നില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. പെട്രോള്‍, ഡിസല്‍ വില വര്‍ധനവില്‍ പ്രതികരിക്കാതിരിക്കുന്ന പ്രതിപക്ഷം എന്തിനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 'പെട്രോള്‍, ഡിസല്‍ ഗ്യാസ് വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുന്നു. എന്തുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരുവിലിറങ്ങാത്തത്. അവരെന്തിനാണ് കാത്തിരിക്കുന്നത്' സിന്‍ഹ ട്വിറ്ററില്‍ കുറിക്കുന്നു.
നേരത്തേയും കേന്ദ്രത്തിന്റെ സാമ്പത്തിക കാര്യങ്ങളിലെ നയങ്ങള്‍ക്കെതിരെ സിന്‍ഹ രംഗത്തെത്തിയിരുന്നു.രാജ്യത്ത് ഇന്ധന വില ജനങ്ങള്‍ക്കുള്ള ഇരുട്ടടിയായി മാറി കൊണ്ടിരിക്കുന്ന സമയത്താണ് സിന്‍ഹയുടെ പ്രതികരണം. തുടര്‍ച്ചയായ പത്താം ദിനമാണ് പെട്രോള്‍ വിലയില്‍ വര്‍ധവവുണ്ടായിരിക്കുന്നത്.
രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പെട്രോളിന് 79.15 രൂപയായിരുന്നത് ഇപ്പോള്‍ 80 ന് അടുത്തെത്തി. അതേസമയം കേരളത്തില്‍ 82 രൂപ കടന്നിട്ടുണ്ട്. വില വര്‍ധനവിനെതിരെ ഉപഭോക്താക്കളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്ധന വിലവര്‍ദ്ധനവിനെതിരേ ശക്തമായ സമരങ്ങള്‍ക്ക നേതൃത്വം കൊടുക്കാന്‍ പോലും ശേഷിയില്ലാതായിരിക്കുകയാണ് കോണ്‍ഗ്രസ്സും രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികളും.
Next Story

RELATED STORIES

Share it