|    Nov 20 Tue, 2018 3:14 am
FLASH NEWS
Home   >  National   >  

എം ജെ അക്ബര്‍ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക

Published : 2nd November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങളെ തുടര്‍ന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ മുന്‍ കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ ഗുരുതരമായ ആരോപണം. എം ജെ അകബര്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണവുമായി ഇന്ത്യന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയാണ് രംഗത്തെത്തിയിരിക്കുന്നത്.

നാഷനല്‍ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോര്‍ട്ടറായ പല്ലവി ഗൊഗോയ് ആണ് തന്റെ മുന്‍ പത്രാധിപര്‍ക്കെതിരെ രംഗത്തെത്തിയത്. 1994ല്‍ ‘ദ ഏഷ്യന്‍ ഏജില്‍’ ജോലി ചെയ്യുന്ന കാലത്ത് അക്ബര്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് പല്ലവവിയുടെ വെളിപ്പെടുത്തല്‍.

വാഷിങ്ടണ്‍ പോസ്റ്റില്‍ നവംബര്‍ ഒന്നിന് എഴുതിയ ലേഖനത്തിലാണ് പല്ലവി ആരോപണം ഉന്നയിക്കുന്നത്. ഈ സംഭവത്തിന് മുമ്പ് തന്നെ ചുംബിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ മുഖത്ത് പോറലേല്‍പ്പിച്ചതായും പല്ലവി പറയുന്നു.

സംഭവം കെട്ടിച്ചമച്ചതാണെന്ന് അക്ബറിന്റെ അഭിഭാഷകന്‍ സന്ദീപ് കപൂര്‍ പറഞ്ഞു.

23ാം വയസിലാണ് ഏഷ്യന്‍ ഏജില്‍ ഒപ്പീനിയന്‍ പേജ് എഡിറ്ററായി താന്‍ നിയമിതയാവുന്നതെന്ന് പല്ലവി പറയുന്നു. ‘അത്ര ചെറിയ പ്രായത്തില്‍ വളരെ വലിയൊരു ഉത്തരവാദിത്തമായിരുന്നു അത്. എന്നാല്‍ എനിക്ക് ഇഷ്ടപ്പെട്ട ജോലിയായിരുന്നു അത്.

ഞങ്ങളില്‍ ആര്‍ക്കെങ്കിലും നേരെ ആക്രോശിക്കാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന് (എംജെ അക്ബറിന്) ഉണ്ടായിരുന്നില്ല. അദ്ദേഹം പറയുന്നത് പോലെ സംസാരിക്കാനും അദ്ദേഹം എഴുതുന്നത് പോലെ എഴുതാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചീത്തയൊക്കെ കേട്ടു നിന്നു,’ പല്ലവി പറഞ്ഞു.

ജയ്പൂരില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയപ്പോഴാണ് പീഡനത്തിന് ഇരയായത്. ‘ഹോട്ടല്‍ മുറിയിലാണ് അദ്ദേഹം എന്നെ ബലാല്‍സംഗം ചെയ്തത്. ഞാന്‍ പ്രതിരോധിച്ച് നിന്നെങ്കിലും അദ്ദേഹം കരുത്തനായിരുന്നു. എന്റെ വസ്ത്രം ഉരിഞ്ഞ് എന്നെ കീഴ്‌പ്പെടുത്തി.

നാണക്കേട് കൊണ്ട് ഞാന്‍ പരാതിപ്പെട്ടില്ല. ആരോടും ഇതേക്കുറിച്ച് പറഞ്ഞില്ല. ആരാണ് എന്നെ വിശ്വസിക്കുക? ഞാന്‍ എന്തിനാണ് ഹോട്ടല്‍ മുറിയിലേക്ക് പോയതെന്ന് എന്നെ തന്നെ കുറ്റപ്പെടുത്തി.

ഇതിന് ശേഷം അക്ബര്‍ തനിക്കെതിരെ മാസങ്ങളോളം ശാരീരികവും മാനസികവുമായി പലവിധത്തിലുളള പീഡനം തുടര്‍ന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

നേരത്തേ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയയ്ക്ക് എതിരായ മാനനഷ്ടക്കേസില്‍ അക്ബര്‍ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കിയത്. പ്രിയയ്ക്ക് പിന്നാലെ മറ്റു നിരവധി മാധ്യമപ്രവര്‍ത്തകരും അക്ബറിനെതിരെ ആരോപണവുമായി രംഗ. ത്തത്തിതുടര്‍ന്നാണ് അദ്ദേഹം രാജി വെച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss