|    Nov 15 Thu, 2018 5:21 pm
FLASH NEWS
Home   >  National   >  

ഗോവയില്‍ ആറു മാസത്തേക്ക് മല്‍സ്യ ഇറക്കുമതി നിരോധിച്ചു

Published : 10th November 2018 | Posted By: afsal ph

ഗോവ: മല്‍സ്യത്തിന്റെ ഇറക്കുമതി ആറു മാസത്തേക്ക് ഗോവ സര്‍ക്കാര്‍ നിരോധിച്ചു. സൂക്ഷിക്കുന്ന മല്‍സ്യത്തില്‍ അര്‍ബുദത്തിനു കാരണമാകുന്ന രാസപദാര്‍ഥമായ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നുവെന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചത്. ആവശ്യമായി വരുന്നുവെങ്കില്‍ നിരോധനം ആറു മാസത്തേക്കുകൂടി നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ മല്‍സ്യ ഇറക്കുമതി നിരോധിക്കുന്നത് ഈ വര്‍ഷം ഇത് രണ്ടാം തവണയാണ്. നേരത്തേ 15 ദിവസത്തേക്കായിരുന്നു നിരോധനം. ഗോവയിലേക്ക് മല്‍സ്യം കൊണ്ടുവരുന്ന ലോറികള്‍ പരിശോധിക്കാന്‍ അതിര്‍ത്തിയില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ച ശേഷമാണ് ഇറക്കുമതി നിരോധനം പിന്‍വലിച്ചത്. മല്‍സ്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഗോവയില്‍ ലബോറട്ടറികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss