|    Nov 17 Sat, 2018 5:42 am
FLASH NEWS
Home   >  Kerala   >  

ഭക്ഷ്യധാന്യങ്ങളുമായി നാലു വിമാനങ്ങള്‍ തിരുവനന്തപുരത്ത്

Published : 16th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെത്തിക്കുന്നതിനുള്ള ഭക്ഷ്യ ധാനങ്ങളുമായി നാലു വിമാനങ്ങള്‍ തിരുവനന്തപുരത്ത് എത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരി, പഞ്ചസാര തുടങ്ങിയവയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുമായാണു വിമാനങ്ങള്‍ എത്തിയിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ ആക്കുളത്തെ വ്യോമ സേനാ കേന്ദ്രത്തില്‍ സൂക്ഷിച്ചശേഷം നാളെ പ്രളയബാധിത കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും.

ദുരിതാശ്വാസത്തിന് ബോട്ടും ലോറിയും
നല്‍കാന്‍ സന്നദ്ധരായവര്‍ അറിയിക്കണം

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ബോട്ടുകളും ബോട്ടുകളെത്തിക്കുന്നതിനു ലോറികളും നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ തിരുവനന്തപുരം ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. ഫോണ്‍ : 0471 2730045, 2730067

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാങ്ങോട് വിവേകാനന്ദ ഗ്രന്ഥശാല, മരുതംകുഴി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തി. ക്യാമ്പുകളില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും വൈദ്യസഹായവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss