|    Dec 14 Fri, 2018 8:31 am
FLASH NEWS
Home   >  National   >  

പ്രളയം ബീഫ് ഫെസ്റ്റിന്റെ അനന്തരഫലമാണെന്ന് ബിജെപി എംഎല്‍എ

Published : 27th August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: പശുക്കളെ കൊന്ന് ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന്റെ അനന്തരഫലമാണ് കേരളത്തിലെ പ്രളയമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംഎല്‍എയുമായ ബസനഗൗഡ പാട്ടീല്‍ യാട്‌നില്‍. നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തി കുപ്രസിദ്ധനായ വ്യക്തിയാണ് ഇദ്ദേഹം. ഗോവധം അടക്കമുള്ള ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തുന്നവര്‍ക്കുള്ള പാഠമാണിത്.

കേന്ദ്രത്തിന്റെ ഗോവധ നിരോധനത്തിനെതിരേ ബീഫ് ഫെസ്റ്റിവല്‍ നടത്തി ഒരു വര്‍ഷം തികയും മുന്‍പെ കേരളീയര്‍ക്ക് പ്രളയത്തിന്റെ രൂപത്തില്‍ കിട്ടിയത്. കുറെ ദിവസമായി ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങള്‍ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിവരികയാണ്.വടക്കന്‍ കര്‍ണ്ണാടകത്തിലെ വിജയപുരത്തില്‍നിന്നുളള എംഎല്‍എയാണ് ബസവനഗൗഡ പാട്ടീല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss