|    Dec 11 Tue, 2018 3:21 pm
FLASH NEWS
Home   >  Kerala   >  

പ്രളയ ബാധിതരെ സഹായിക്കുവാന്‍ മുംബൈയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു

Published : 29th August 2018 | Posted By: G.A.G

മുംബൈ : കേരളത്തെ കര കയറ്റുക എന്ന ഉദ്ദേശത്തോടെ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എം എല്‍ എ യുമായ മുഹമ്മദ് ആരിഫ് നസീം ഖാന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി. മലയാളി സംഘടനകളായ ബോംബേ കേരള മുസ്ലിം ജമാ അത്തു, ബോംബേ പടന്ന മുസ്ലിം ജമാ അത്തു, ബഡ്ജറ്റ് ഹോട്ടല്‍ അസോസിയേഷന്‍, മുംബൈ കെ എം സി സി. തുടങ്ങിയ സംഘടനകളെ ഏകോപിപ്പിച്ചു ധന സമാഹരണത്തിനു തുടക്കം കുറിക്കുകയും ചെയ്തു.
എം എല്‍ എ നസീം ഖാന്‍ ആണ് കമ്മിറ്റിയുടെ ചെയര്‍മാന്‍.
.ബോംബെ പടന്ന മുസ്ലിം ജമാ അത് വൈസ് പ്രസിഡന്റ് പി എം ഇക്ബാലി നെ ജനറല്‍ കണ്‍വീനര്‍ ആയി തെരഞ്ഞെടുത്തു.
മലയാളിയും മുന്‍ കോര്‍പറേറ്ററുമായ മുഹ്‌സിന്‍ ഹൈദര്‍, ബഡ്ജറ്റ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസഡിഡന്റ് എസ് വി അഷ്‌റഫലി തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്‍മാര്‍ ആണ് BHA ജനറല്‍ സെക്രട്ടറി വി കെ സൈനുദ്ദീന്‍ ഖജാന്‍ജി ആണ്.

ഫണ്ട് ശേഖരണത്തിന് മുംബയിലെ പൊതു സമൂഹ പങ്കാളിത്തം ഉറപ്പാക്കാന്‍ ആവശ്യമായ ഫ്‌ളെക്‌സ്. സ്റ്റിക്കര്‍, കളക്ഷന്‍ ബോക്‌സ്് എന്നിവ ഉപയോഗപ്പെടുത്തും. ഫലപ്രദമായ ഫണ്ട് ശേഖരണത്തിന് വേണ്ടി 6 മേഖലകള്‍ തിരിച്ചു വിവിധ ടീമുകള്‍ക്ക് രൂപം കൊടുത്തു. പ്രസ്തുത ടീമുകളുടെ ഏകോപനത്തിനായി അന്‍സാര്‍ കുര്‍ളയെ കോ ഓര്‍ഡിനേറ്റര്‍ ആയി ചുമതലപ്പെടുത്തി.

സാകിനാക്ക പെനിന്‌സുല ഗ്രാന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ കേരള മുസ്ലിം ജമാ അത് നേതാക്കളായ എം എം കെ ഉറുമി, അസീസ് മാണിയൂര്‍, എം എ ഖാലിദ്, കെ എം റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മറ്റു വിവിധ മലയാളി സംഘടനകളെ ഉള്‍പ്പെടുത്തി 20കോടിയോളം രൂപയുടെ സമാഹരണത്തിനു തുടക്കമിട്ടതായും എം എല്‍ എ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss