Flash News

വെള്ളപ്പൊക്കം അടയാളപ്പെടുത്താന്‍ നടപടിയാരംഭിച്ചു

വെള്ളപ്പൊക്കം അടയാളപ്പെടുത്താന്‍ നടപടിയാരംഭിച്ചു
X


തിരുവനന്തപുരം : കേരളം അഭിമുഖീകരിച്ച പ്രളയം രേഖപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നടപടികളാരംഭിച്ചു. പൊതുഇടങ്ങളില്‍ വെള്ളം പൊങ്ങിയതിന്റെ ഉയരവും തിയതിയും അടയാളപ്പെടുത്തുന്ന സ്ഥിര ഫലകങ്ങള്‍ സ്ഥാപിക്കുവാനാണ് തീരുമാനം. ഭാവിയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായകരമാകും എന്ന് പ്രതീക്ഷയിലാണ് നടപടി.
പ്രളയബാധിത മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, ആശുപത്രികള്‍, ലൈബ്രറികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ ഒക്കെ വെള്ളം പൊങ്ങിയ പരമാവധി ഉയരവും തീയതിയും രേഖപ്പെടുത്തും. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും തറ നിരപ്പില്‍ നിന്നും പരമാവധി എത്ര മീറ്റര്‍ ഉയരത്തില്‍ വെള്ളം പൊങ്ങി എന്നു തീയതി ഉള്‍പ്പടെ ഒരു സ്ഥിരം ഫലകത്തില്‍ രേഖപ്പെടുത്തി സ്ഥാപിക്കുവാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടു കഴിഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it