|    Sep 19 Wed, 2018 12:34 pm
FLASH NEWS
Home   >  Kerala   >  

പ്രളയ ഭീതിയില്‍ വീണ്ടും പാലക്കാട്; വീടുകള്‍ പകുതിവരെ മുങ്ങി

Published : 14th August 2018 | Posted By: mtp rafeek

പാലക്കാട്: കനത്തമഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ പാലക്കാട് ചുള്ളിയാര്‍, വാളയാര്‍ ഡാമുകള്‍ ഇന്ന് ഏത് നിമിഷവും തുറക്കുമെന്നും മലമ്പുഴ ഡാം ഷട്ടറുകള്‍ ഉച്ചയ്ക്ക് ഒരു മണിയോടെ നിലവിലുളളതില്‍ നിന്ന് ആറ് സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്നും ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു.

മംഗലം, അയിലൂര്‍, ഗായത്രി, മുക്കം, കല്‍പ്പാത്തി, ഭാരതപ്പുഴ, വാളയാര്‍ പുഴ തീരത്തുളളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ചുണ്ണാമ്പുത്തറ ഐഎച്ച്എസ്ഡിപി ഫ്ലാറ്റിന് സമീപം

നിലവില്‍ മലമ്പുഴ ഷട്ടര്‍ 54 സെ.മീ ഉയെര്‍ത്തിട്ടുണ്ട്. ഇത് 60 സെ.മീ ആക്കും. ഇപ്പോള്‍ തന്നെ അകത്തേത്തറ ആണ്ടിമഠം പാലക്കാട് ഒലവക്കോട്, കല്‍പ്പാത്തി മേഖല പ്രളയഭീഷണിയിലാണ്. വീട് പകുതി വരെ മുങ്ങിയിട്ടുണ്ട്. റോഡുകളിലും വെള്ളം കയറിക്കൊണ്ടിരിക്കുന്നു

ശംഖുവാരത്തോടിന് സമീപം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss