|    Sep 19 Wed, 2018 1:02 pm
FLASH NEWS
Home   >  Kerala   >  

പ്രളയക്കെടുതികളുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടോ? സര്‍ക്കാരിന് നല്‍കാം

Published : 30th August 2018 | Posted By: G.A.G

തിരുവനന്തപുരം : പ്രളയക്കെടുതികളുടെ, ആര്‍ക്കൈവ്‌സ് മൂല്യമുളള ഫോട്ടോകളും വീഡിയോകളും സര്‍ക്കാരിന് സംഭാവനയായി നല്‍കാം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്‌റ്റേറ്റ് വീഡിയോ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇവ ശേഖരിക്കുന്നത്.

ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, കരകവിഞ്ഞും ഗതിമാറിയും ഒഴുകുന്ന പുഴകള്‍, ഉരുള്‍പൊട്ടലുകള്‍, വെളളപ്പൊക്കം, തകര്‍ന്നതോ വെളളത്തില്‍മുങ്ങിയതോ ആയ റോഡുകള്‍പാലങ്ങള്‍, കേട്പറ്റിയതോ, വെളളംകയറിയതോ ആയ ആരാധനാലയങ്ങള്‍ പ്രധാന സ്ഥാപനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, റിലീഫ് ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുതലായവയുടെ ദൃശ്യങ്ങളാണ് ആര്‍ക്കൈവ് ചെയ്യുന്നത്. മൊബൈല്‍ ഫോണുകളില്‍ എടുത്തവയുമാകാം.

മാധ്യമസ്ഥാപനങ്ങള്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ ഹാര്‍ഡ് ഡിസ്‌ക്, ഡി.വി.ഡി മുതലായവകളിലാക്കി ഇവ സമര്‍പ്പിക്കാവുന്നതാണ്. keralaflood2018prd@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ വിട്രാന്‍സ്ഫര്‍ ചെയ്യുകയുമാകാം. ഫോട്ടോകള്‍ക്കും, വീഡിയോകള്‍ക്കും അവ എന്തെന്നു വ്യക്തമാക്കുന്ന കുറിപ്പ്, സംഭവസ്ഥലം, തീയതി, സമയം എടുത്ത വ്യക്തിയുടെ പേര് എന്നിവ അനിവാര്യമാണ്. അവസാനതീയതി 2018 സെപ്റ്റംബര്‍10.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss