|    Aug 20 Mon, 2018 9:44 pm
FLASH NEWS
Home   >  News now   >  

വാട്‌സപ്പിന്റെ ശ്രമങ്ങള്‍ ഫലിക്കുന്നില്ല, പ്രളയക്കെടുതിയിലും വ്യാജപ്രചാരണങ്ങള്‍ സജീവം

Published : 11th August 2018 | Posted By: G.A.G

നാടെങ്ങും പ്രളയക്കെടുതിയില്‍ മുങ്ങുമ്പോഴും സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണങ്ങള്‍ സജീവം. വ്യാജവാര്‍ത്തകള്‍ തടയുക എന്ന ഉദ്ദേശത്തോടെ അടുത്തിടെ വാട്‌സപ്പ് കൊണ്ടുവന്ന പരിഷ്‌കാരമൊന്നും വ്യാജവാര്‍ത്തകളെ തടയുന്നതില്‍ ഫലപ്രദമല്ല എന്നു തെളിയിച്ചുകൊണ്ടാണ് പ്രളയക്കെടുതി സംബന്ധിച്ച വ്യാജ വീഡിയോകളും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇടുക്കി അടക്കമുള്ള ഡാമുകള്‍ തുറന്നതോടെയുണ്ടായ കുത്തൊഴുക്കിന്റെയും കെടുതികളുടെയും യഥാര്‍ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനിടെയാണ് കിട്ടാവുന്നത്ര വ്യാജ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് വാട്‌സപ്പിലൂടെ പ്രചരിപ്പിച്ച് ചിലര്‍ നിര്‍വൃതിയടയുന്നത്.
ചാലിയാറിലൂടെ ഒഴുകിപ്പോകുന്ന മാനുകളുടെ വീഡിയോയാണ് ഇതില്‍ ഏറ്റവും വൈറലായത്. ചെറുതോണിയില്‍ മരങ്ങള്‍ കടപുഴകി ഒഴുകുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മാനുകളുടെ ദൃശ്യം കണ്ടവര്‍ സത്യമാണെന്ന് തന്നെ വിശ്വസിച്ചു. എന്നാല്‍ ഈ വീഡിയോ കഴിഞ്ഞ മാസം, അതായത്് ജൂലായ് 21ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട, ഒഡിഷയില്‍ നിന്നുള്ള ദൃശ്യമാണ്. ആഴ്ചകള്‍ പഴക്കമുള്ള വീഡിയോ ആണ് ഡൗണ്‍ലോഡ് ചെയ്‌തെടുത്താണ് കഴിഞ്ഞദിവസത്തെ മലവെള്ളപ്പാച്ചിലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയ മാനുകള്‍ എന്ന നിലയില്‍ വാട്‌സപ്പിലൂടെ പ്രചരിപ്പിക്കുന്നത്.
വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ കാറുകള്‍ എന്ന അടിക്കുറിപ്പോടെയുള്ള മറ്റൊരു ദൃശ്യവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് അഞ്ച് വര്‍ഷം മുന്‍പത്തെ ദൃശ്യമാണ് എന്നാണറിയുന്നത്. ഇതുപോലെ ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മറ്റു പ്രളയങ്ങളുടെയുമെല്ലാം ഡൗണ്‍ലോഡ് ചെയ്്ത്് നിരവധിപ്പേര്‍ പ്രചരിപ്പിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss